ലഖ്നോ (യുപി): ശിശു ബലി നടത്തി ഉത്തർപ്രദേശിലെ സ്കൂൾ. രണ്ടാം ക്ലാസുകാരനെ സ്വകാര്യ സ്കൂൾ അധികൃതർ ബലി നൽകിയെന്ന് പരാ തി. ഉത്തർപ്രദേശിലെ ഹാതസിലാണ് സംഭ വം. ഹത്രാസിനടുത്ത റാസ്ഗവാനിലെ ഡിഎ ൽ പബ്ലിക് സ്കൂളിലെ വിദ്യാർഥിയാണ് കൊല്ല പ്പെട്ടത്.
സ്കൂൾ ഡയറക്ടർ ദിനേശ് ബാഗേൽ, ഭാഗേലി ന്റെ പിതാവ് മൂന്ന് അധ്യാപകർ എന്നിവരുൾ പ്പെടെ അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെ യ്തു. കുട്ടിയ കഴുത്ത് ഞെരിച്ച് കൊന്നതായാ ണ് വിവരം.
സ്കൂളിനു പുറത്ത് കുഴൽക്കിണറിനു സമീപം വച്ച് കുട്ടിയെ കൊലപ്പെടുത്താനാണ് പ്രതിക ൾ ആദ്യം പദ്ധതിയിട്ടിരുന്നത്. എന്നാൽ ഹോ സ്റ്റൽമുറിയിൽ ഉറങ്ങിക്കിടന്ന കുട്ടിയെ പുറ ത്തേക്കു കൊണ്ടുവരുമ്പോൾ ഉണർന്നു നില വിളിച്ചതിനെത്തുടർന്ന് അവിടെവച്ചുതന്നെ ക ഴുത്തു ഞെരിച്ച് കൊല്ലുകയായിരുന്നു.
മറ്റൊരു കുട്ടിയ നേരത്തെ കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നെങ്കിലും ശ്രമം വിഭലമായെന്നാണ് വിവരം. തുടർന്നാണ് അടുത്ത കുട്ടിയെ കൊല യ്ക്കായി തെരഞ്ഞെടുത്തത്. മന്ത്രവാദ ക്രിയ കൾക്കുപയോഗിക്കുന്ന വസ്തുക്കൾ സ്കൂൾ സ്ഥലത്തുനിന്ന് പോലീസ് കണ്ടെടുത്തിട്ടുണ്ട്.
മകന് അസുഖം ബാധിച്ചതായി കഴിഞ്ഞ തിങ്ക ളാഴ്ച സ്കൂൾ അധികൃതർ തന്നെ വിളിച്ച് അറി യിച്ചതായി കുട്ടിയുടെ അച്ഛൻ കൃഷൻ കുശ്വാ ഹ പറഞ്ഞു. കുശ്വാഹ സ്കൂളിലെത്തിയപ്പോ ൾ കുട്ടിയെ സ്കൂൾ ഡയറക്ടർ ദിനേശ് ബാഗേ ൽ കാറിൽ ആശുപത്രിയിലേക്കു കൊണ്ടുപോ യതായി അധികൃതർ പറഞ്ഞു. പിന്നീട് ബാഗേ ലിന്റെ കാറിൽനിന്ന് മകൻ്റെ മൃതദേഹം കണ്ട ടുക്കുകയായിരുന്നുവെന്നും അച്ഛൻ പറഞ്ഞു.
A school in UP performed child sacrifice.